Monday, December 10, 2018

ആഗസ്ത് 27 പ്രളയാനന്തര  ശുചികരണം

                    ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂൾ അങ്കണം ,ഓണാവധി ക്കു ശേഷം തുറക്കുന്നതിന്റെ ഭാഗമായി ശുചികരിക്കുകയും തുറന്നുപ്രവർത്തിക്കുന്നതിനു വേണ്ടി ഭാഗിക ഇടപെടലുകൾ വിദ്യാർഥികൾ നടത്തുകയുണ്ടായി .


2018 ആഗസ്ത് 21 ,22 ദുരിതാശ്വാസ ക്യാമ്പ്

                            ചാഴുർ പഞ്ചായത്തിന്റെ യും , അന്തിക്കാട്  പഞ്ചായത്തിന്റെയും ദുരിതാശ്വാസ ക്യാമ്പ്  പ്രവർത്തിച്ചിരുന്നു .ആയതിലേക്ക് വേണ്ട ചെറു സഹായങ്ങൾ N S  S  വളണ്ടിയേഴ്‌സ് ചെയ്തുകൊടുത്തു .


ആഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷം

                     72 -)൦  സ്വാതന്ത്ര്യദിനം   സ്കൂൾ അങ്കണത്തിൽ കോരിച്ചൊരിയുന്ന മഴയും അവഗണിച്ചുകൊണ്ട് സ്കൂൾ   മാനേജർ  പതാക ഉയർത്തി .     

Sunday, December 9, 2018

ആഗസ്ത് 13  അക്ഷരദീപം

                     ദത്തു ഗ്രാമത്തിലെ അംഗൻവാടി കുട്ടികൾക്ക്, വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പഠന -ചിത്രപുസ്തകങ്ങളും സാമഗ്രികളും വിതരണവും ചെയ്യുന്നതിനോടൊപ്പം വളണ്ടറിയേഴ്സിന്റെ സഹായത്താൽ അവരെ അറിവിന്റെ വാതായനത്തിലേക്കു കൈ പിടിച്ചുയർത്തി .



ആഗസ്റ്റ് 6-ഓറിയെന്റേഷൻ  ക്ലാസ്
                   ശ്രീ റസ്സൽ ഗോപിനാഥ് (പി  എ  സി  മെമ്പർ )ഓറിയെന്റേഷൻ -മോട്ടിവേഷൻ ക്ലാസുകൾ നൽകി .
ആഗസ്ത്  6  സ്വച്ഛ് ഭാരത് ദിനാചരണം
               ശുചിത്വ ഭാരതം സുന്ദര ഭാരതം എന്ന ആശയം വിദ്യാർത്ഥി കൾക്ക് പ്രിൻസിപ്പൽ അസ്സെംബ്ലി യിൽ വെച്ചു നൽകി .