Sunday, October 14, 2018

28/06/2018  ദത്തുഗ്രാമ സന്ദർശനം

Special Camp  നോടനുബന്ധിച്ച്  " വീടിനു ഒരു കറിവേപ്പില " എന്നപദ്ധതിയിലൂടെ നട്ടു പിടി പ്പിച്ച വേപ്പിൻ തൈകളുടെ പരിപാലനവും N S S വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .

Tuesday, October 9, 2018

27/06/2018 നിപ്പ വൈറസിനെതിരേ ബോധവൽക്കരണ ക്ലാസ്സ്

കേരളത്തെ ഒന്നടങ്കം വിഴുങ്ങാൻ നിന്നിരുന്ന നിപ്പ വൈറസിനെതിരെ  ബോധവത്കരണ ക്ലാസ് മണലൂർ PHC യിലെ  ഹെൽത്ത് ഇൻസ്‌പെക്ടർ  ഗിരീഷ് sir  നടത്തി .

Wednesday, October 3, 2018

       ജൂൺ  26  അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം





അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  N .S .S  യൂണിറ്റിൻറ്റെ  നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി .

 "ലഹരി അല്ല ജീവിതം
                         അറിവാനാണ് ലഹരി"
  

എന്ന  ആശയം സ്കൂൾ പ്രിൻസിപ്പൽ സന്ദേശത്തിൽ  കുട്ടികൾക്ക് നല്കുകയുണ്ടായി .

Tuesday, October 2, 2018

ജൂൺ 22  വിത്തു വിതയ്ക്കൽ  ഉദ്ഘാടനം (കരനെൽകൃഷി )
അന്ന്യം നിന്ന് പോകുന്ന കൃഷിരീതികൾ  പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
N .S .S  യൂണിറ്റിൻറ്റെ  നേതൃത്വ ത്തിൽ സ്കൂളിൻറ്റെ  അര ഏക്കർ  സ്ഥലത്ത് "കുഞ്ഞു കുഞ്ഞു" എന്ന നെൽവിത്ത് കൃഷി  ചെയ്തു ,പ്രസ്തുത പരിപാടി അന്തിക്കാട്  പഞ്ചായത്തിൻറ്റെ  പ്രസിഡന്റ്  ശ്രീ . എ .വി .ശ്രീവത്സൻ  ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ  Rev .fr . Raphel  thannishery  അദ്ധ്യക്ഷത  വഹിക്കുകയും ചെയ്തു .

ജൂൺ 21 -അന്താരാഷ്ട്ര യോഗാദിനം 

യോഗ അഭ്യസിച്ചുകൊണ്ട്   N .S .S വോളണ്ടിയർ  മാരുടെ നേതൃത്യത്തിൽ  മുഴുവൻ കുട്ടികളും യോഗ    അഭ്യസിച്ചു ,യോഗ ടട്രെയ്നർ Sri .ശ്രീജിത്  നേതൃത്വം  നൽകി . മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രസ്തുത പരിപാടി സഹായിച്ചു എന്ന്  കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി .
ജൂൺ 14 -അന്തർ ദേശീയ രക്ത ദാന ദിനം
ബഹുമാനപ്പെട്ട  പ്രിൻസിപ്പൽ ശ്രീ .സി.ർ  മാത്യു സർ രക്‌ത ദാന  പ്രതി ജ്ഞ  നൽകുകയും  തുടർന്ന് രക്തദാന സന്ദേശം നൽകുകയും ചെയ്തു .
ജൂൺ 11
കര നെൽ  കൃഷിക്കുവേണ്ടി  നിലം ഉഴുത് കൃഷിക്കുള്ള തയാറെടുപ്പുകൾ നടത്തി .