Monday, December 10, 2018

ആഗസ്ത് 27 പ്രളയാനന്തര  ശുചികരണം

                    ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂൾ അങ്കണം ,ഓണാവധി ക്കു ശേഷം തുറക്കുന്നതിന്റെ ഭാഗമായി ശുചികരിക്കുകയും തുറന്നുപ്രവർത്തിക്കുന്നതിനു വേണ്ടി ഭാഗിക ഇടപെടലുകൾ വിദ്യാർഥികൾ നടത്തുകയുണ്ടായി .


2018 ആഗസ്ത് 21 ,22 ദുരിതാശ്വാസ ക്യാമ്പ്

                            ചാഴുർ പഞ്ചായത്തിന്റെ യും , അന്തിക്കാട്  പഞ്ചായത്തിന്റെയും ദുരിതാശ്വാസ ക്യാമ്പ്  പ്രവർത്തിച്ചിരുന്നു .ആയതിലേക്ക് വേണ്ട ചെറു സഹായങ്ങൾ N S  S  വളണ്ടിയേഴ്‌സ് ചെയ്തുകൊടുത്തു .


ആഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷം

                     72 -)൦  സ്വാതന്ത്ര്യദിനം   സ്കൂൾ അങ്കണത്തിൽ കോരിച്ചൊരിയുന്ന മഴയും അവഗണിച്ചുകൊണ്ട് സ്കൂൾ   മാനേജർ  പതാക ഉയർത്തി .     

Sunday, December 9, 2018

ആഗസ്ത് 13  അക്ഷരദീപം

                     ദത്തു ഗ്രാമത്തിലെ അംഗൻവാടി കുട്ടികൾക്ക്, വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പഠന -ചിത്രപുസ്തകങ്ങളും സാമഗ്രികളും വിതരണവും ചെയ്യുന്നതിനോടൊപ്പം വളണ്ടറിയേഴ്സിന്റെ സഹായത്താൽ അവരെ അറിവിന്റെ വാതായനത്തിലേക്കു കൈ പിടിച്ചുയർത്തി .



ആഗസ്റ്റ് 6-ഓറിയെന്റേഷൻ  ക്ലാസ്
                   ശ്രീ റസ്സൽ ഗോപിനാഥ് (പി  എ  സി  മെമ്പർ )ഓറിയെന്റേഷൻ -മോട്ടിവേഷൻ ക്ലാസുകൾ നൽകി .
ആഗസ്ത്  6  സ്വച്ഛ് ഭാരത് ദിനാചരണം
               ശുചിത്വ ഭാരതം സുന്ദര ഭാരതം എന്ന ആശയം വിദ്യാർത്ഥി കൾക്ക് പ്രിൻസിപ്പൽ അസ്സെംബ്ലി യിൽ വെച്ചു നൽകി .

Monday, October 15, 2018

30 / 07 2018  പൂന്തോട്ട പരിപാലനം

പഠന പിരിമുറുക്കത്തിൽ നിന്ന് മാനസിക ഉല്ലാസത്തിലേക്ക് "എൻറെ വിദ്യാലയം എൻറെ  പൂന്തോട്ടം " എന്ന ആശയം N SS ൻറെ  നേതൃത്ത്വത്തിൽ   നടപ്പിലാക്കി .
25 / 07 / 2018  CLEAN  CAMPUS

CLEAN  CAMPUS -  GREEN CAMPUS  എന്ന ആശയം മുൻ നിർത്തികൊണ്ട് സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ   --  പ്ലാസ്റ്റിക് പേന, കവറുകൾ ,കുപ്പികൾ  -- വിമുക്തമാക്കി .













































































23/ 07 / 2018  ദത്തു ഗ്രാമ സന്ദർശനം

ദത്തു ഗ്രാമത്തിൽ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള വിധവ പെൻഷൻ, നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നവരുടെ നിജസ്ഥിതി പഞ്ചായത്തിന്  ബോധ്യപ്പെടുത്തുന്നതിനുവേണ്ടി  ദത്തു ഗ്രാമത്തിലെ മുഴുവൻ വീടുകളും  കയറിയിറങ്ങി വിവരശേഖരണം നടത്തി .

18 / 07 / 2018  അന്തർദേശീയ നീതിന്യായ ദിനം

ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ നാളത്തെ പൗരന്മാരായ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട നീതിന്യായ സംരക്ഷണ നിയമങ്ങളും , കുട്ടികൾക്ക് എതിരായുള്ള ചൂഷണങ്ങളും -പോക്സോ , കോടതി സംവിധാനങ്ങളെ കുറിച്ച് പ്രമുഖ അഭിഭാഷകനായ റാഫി ജോസഫ് പി. ക്ലാസ് നയിച്ചു .
11/07/2018 ലോകജനസംഖ്യദിനം

വർധിച്ചുവരുന്ന ജനസംഖ്യ ഇന്ത്യയുടെ വികസനകുതിപ്പിന് എത്രത്തോളം തടസ്സമാകുന്നു എന്നതിനെക്കുറിച്ചു  സാമ്പത്തിക അദ്ധ്യാപിക ലാലി  ടി വി  ക്ലാസ് എടുത്തു .
10/07/2018  അവയവദാനസമ്മതപത്രസമർപ്പണം

നശിച്ചുപോകുന്ന മനുഷ്യശരീരത്തിലെ അവയവങ്ങളെ നശിച്ചുപോകാതെ രണ്ടാമതും ജീവിപ്പിക്കുന്ന അവയവദാനപരിപാടി സ്കൂളിലെ N SS കുട്ടികൾ ഒന്നടങ്കം ഏറ്റെടുത്തു .അവയവദാനം ജീവൻറെ നിലനിൽപ്പിന്  വളരെ അത്യാവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് .പ്രസ്തുത പരിപാടി സ്കൂൾ PTA പ്രസിഡണ്ട്  ജിപ്സി വിൽസണിൽ നിന്ന്  അവയവ ദാനസമ്മതപത്രം  N SS വളണ്ടിയർ ലീഡർ കുമാരി ആൻസി p v ഏറ്റുവാങ്ങി . 

Sunday, October 14, 2018

28/06/2018  ദത്തുഗ്രാമ സന്ദർശനം

Special Camp  നോടനുബന്ധിച്ച്  " വീടിനു ഒരു കറിവേപ്പില " എന്നപദ്ധതിയിലൂടെ നട്ടു പിടി പ്പിച്ച വേപ്പിൻ തൈകളുടെ പരിപാലനവും N S S വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .

Tuesday, October 9, 2018

27/06/2018 നിപ്പ വൈറസിനെതിരേ ബോധവൽക്കരണ ക്ലാസ്സ്

കേരളത്തെ ഒന്നടങ്കം വിഴുങ്ങാൻ നിന്നിരുന്ന നിപ്പ വൈറസിനെതിരെ  ബോധവത്കരണ ക്ലാസ് മണലൂർ PHC യിലെ  ഹെൽത്ത് ഇൻസ്‌പെക്ടർ  ഗിരീഷ് sir  നടത്തി .

Wednesday, October 3, 2018

       ജൂൺ  26  അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം





അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  N .S .S  യൂണിറ്റിൻറ്റെ  നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി .

 "ലഹരി അല്ല ജീവിതം
                         അറിവാനാണ് ലഹരി"
  

എന്ന  ആശയം സ്കൂൾ പ്രിൻസിപ്പൽ സന്ദേശത്തിൽ  കുട്ടികൾക്ക് നല്കുകയുണ്ടായി .

Tuesday, October 2, 2018

ജൂൺ 22  വിത്തു വിതയ്ക്കൽ  ഉദ്ഘാടനം (കരനെൽകൃഷി )
അന്ന്യം നിന്ന് പോകുന്ന കൃഷിരീതികൾ  പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
N .S .S  യൂണിറ്റിൻറ്റെ  നേതൃത്വ ത്തിൽ സ്കൂളിൻറ്റെ  അര ഏക്കർ  സ്ഥലത്ത് "കുഞ്ഞു കുഞ്ഞു" എന്ന നെൽവിത്ത് കൃഷി  ചെയ്തു ,പ്രസ്തുത പരിപാടി അന്തിക്കാട്  പഞ്ചായത്തിൻറ്റെ  പ്രസിഡന്റ്  ശ്രീ . എ .വി .ശ്രീവത്സൻ  ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ  Rev .fr . Raphel  thannishery  അദ്ധ്യക്ഷത  വഹിക്കുകയും ചെയ്തു .

ജൂൺ 21 -അന്താരാഷ്ട്ര യോഗാദിനം 

യോഗ അഭ്യസിച്ചുകൊണ്ട്   N .S .S വോളണ്ടിയർ  മാരുടെ നേതൃത്യത്തിൽ  മുഴുവൻ കുട്ടികളും യോഗ    അഭ്യസിച്ചു ,യോഗ ടട്രെയ്നർ Sri .ശ്രീജിത്  നേതൃത്വം  നൽകി . മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രസ്തുത പരിപാടി സഹായിച്ചു എന്ന്  കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി .
ജൂൺ 14 -അന്തർ ദേശീയ രക്ത ദാന ദിനം
ബഹുമാനപ്പെട്ട  പ്രിൻസിപ്പൽ ശ്രീ .സി.ർ  മാത്യു സർ രക്‌ത ദാന  പ്രതി ജ്ഞ  നൽകുകയും  തുടർന്ന് രക്തദാന സന്ദേശം നൽകുകയും ചെയ്തു .
ജൂൺ 11
കര നെൽ  കൃഷിക്കുവേണ്ടി  നിലം ഉഴുത് കൃഷിക്കുള്ള തയാറെടുപ്പുകൾ നടത്തി .

Wednesday, August 15, 2018

ജൂൺ 5 ന്  പരിസ്തി ദിനാചരണം സമുചിതമായി ആചരിച്ചു ,അന്തിക്കാട് കൃഷിഓഫീസർ ഷംനാസ് ,പി.ടി.എ  പ്രസിഡന്റ്  ,സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ എന്നിവർ  സനിതരായിരുന്നു .

സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട്  പടനാപ്രവർത്തനങ്ങൾടോപ്പം  പ്രകൃതിയോടോപ്പം സംതുലനാവസ്ഥ നിലനിർത്തുന്നതിൽ എൻ.എസ് .എസ് വളണ്ടിയർ മാർ നേതതൃത്ത്വം നൽകി .